ലാലു പ്രസാദ് യാദവിന്‍റെ നില ഗുരുതരമായി തുടരുന്നു

ലാലു പ്രസാദ് യാദവിന്‍റെ നില ഗുരുതരമായി തുടരുന്നു

ഡല്‍ഹി എയിംസില്‍ ചികിത്സയിലുള്ള ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്‍റെ നില ഗുരുതരമായി തുടരുകയാണെന്ന് മകൻ തേജസ്വി യാദവ്. ഐസിയുവിലാണ് അദ്ദേഹമുള്ളത്. ഈ സാഹചര്യത്തിൽ അണികൾ ഒരു കാരണവശാലും എഐഐഎംഎസിലേക്ക് വരരുത്. അദ്ദേഹത്തെ ഇപ്പോള്‍ ആര്‍ക്കും കാണാന്‍ അനുമതിയില്ല. ലാലുവിനായി പ്രാർഥിക്കണമെന്നും തേജസ്വി അണികളോട് ആവശ്യപ്പെട്ടു.

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലാണ് പ്രവേശിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന് ശ്വസന സംബന്ധമായ പ്രശ്നങ്ങളുണ്ട്. ന്യൂമോണിയയും സ്ഥിരീകരിച്ചു.

Leave A Reply
error: Content is protected !!