കോഴിക്കോട്: സോളാർ പീഡന കേസ് സിബിഐക്ക് വിട്ട നടപടിക്കെതിരെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. തെരെഞ്ഞെടുപ്പിന് മുമ്പുള്ള നാടകമാണിതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. നാലേ മുക്കാൽ കൊല്ലം ഒന്നും ചെയ്യാനായില്ലെന്നും ഇത് നിയമത്തിൻ്റെ ബലം കൊണ്ട് നേരിടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
സോളാർ അന്വേഷണം സർക്കാർ വന്ന അന്ന് മുതൽ തുടങ്ങിയതാണെന്നും ആൻ മുതൽ കോൺഗ്രസ് നേതാക്കളാരും അന്വേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. .സിപിഎമ്മിൻ്റെ സ്വപ്നം മാത്രമാണ് തുടർ ഭരണമെന്നും അതിനായുള്ള തന്ത്രങ്ങൾ അണിവയെന്നും അദ്ദേഹം പറഞ്ഞു . സിബിഐ അന്വേഷിക്കാതിരിക്കാൻ ലക്ഷങ്ങളാണ് സർക്കാർ പെരിയ കേസിന് വേണ്ടി ചിലവിട്ടതെന്നും അദ്ദേഹം പറഞ്ഞു.