കണ്ണൂർ ജില്ലയിൽ 362 പേർക്ക് കൂടി കൊവിഡ്; 333 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ ജില്ലയിൽ 362 പേർക്ക് കൂടി കൊവിഡ്; 333 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂർ: കണ്ണൂർ ജില്ലയില്‍ ഇന്ന് 362 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒൻപത് പേർ വിദേശത്തു നിന്നെത്തിയവരും 14 ആരോഗ്യ പ്രവര്‍ത്തകരുമാണ്.

ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 45493 ആയി. ഇവരില്‍ 333 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 41652 ആയി. 244 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 2940 പേര്‍ ചികില്‍സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 2631 പേര്‍ വീടുകളിലും ബാക്കി 309 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 12950 പേരാണ്. ഇതില്‍ 12447 പേര്‍ വീടുകളിലും 503 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Leave A Reply
error: Content is protected !!