മലപ്പുറം ജില്ലയില്‍ ഇന്ന് 570 പേര് കോവിഡ് രോഗമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 97,611 ആയി.ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുള്‍പ്പടെ 403 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 390 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 10 പേരും രോഗബാധിതരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വീതം വിദേശ രാജ്യത്ത് നിന്നും ഇതര സംസ്ഥാനത്ത് നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.
ജില്ലയിലിപ്പോള്‍ 20,613 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,443 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 329 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 135 പേരും 120 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 523 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.