തിരുവനന്തപുരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

തിരുവനന്തപുരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി പിടിയിൽ. ബലമായി പിടിച്ചു നിർത്തി പ്രതി എടുത്ത സെൽഫി പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. അയൽവാസിയായ 30കാരനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം കഠിനംകുളത്താണ് സംഭവം നടന്നത്. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മജിസ്‌ട്രേറ്റ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ആദ്യം ഭീഷണി ഫോട്ടോ പരസ്യപ്പെടുത്തുമെന്നായിരുന്നു. ഈ ഒഹൊട്ടെ വച്ച് പെൺകുട്ടിയോട് നഗ്നഫോട്ടോകൾ അയക്കാൻ ഇയാൾ ആവശ്യപ്പെട്ടു. പിന്നീട് ഈ നഗ്‌നഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി‍ പീഡിപ്പിച്ചുവെന്നുമാണ് പെൺകുട്ടി പറയുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് മൊഴി.

Leave A Reply
error: Content is protected !!