കടവല്ലൂർ അരവിന്ദാക്ഷൻ സ്മാരക പുരസ്കാര സമർപ്പണം നടത്തി.

കടവല്ലൂർ അരവിന്ദാക്ഷൻ സ്മാരക പുരസ്കാര സമർപ്പണം നടത്തി.

പെരുമ്പിലാവ്:പ്രശസ്ത മദ്ദള കലാകാരൻ കടവല്ലൂർ അരവിന്ദാക്ഷൻ സ്മാരക അവാർഡ് സമർപ്പണം കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്ര സന്നിധിയിൽ നടന്നു. അവാർഡ് സമർപ്പണ ചടങ്ങിൻ്റെ ഉദ്ഘാടനം കടവല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ഐ രാജേന്ദ്രൻ നിർവഹിച്ചു.

മദ്ദള കലാകാരൻ തിരുവില്വാമല രാജനാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്,ദേവസ്വം ഓഫീസർ പ്രശാദ് ആർ നായർ, കടവല്ലൂർ ഗോപാലകൃഷ്ണൻ, തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ ബിജു കടവല്ലൂർ, തിരുവില്വാമല ഹരി, കെ.എൻ.രാമനുണ്ണി, അരവിന്ദൻ പണിക്കർ , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കടവല്ലൂർ ഭീമ ഏകാദശിയോടനുബന്ധിച്ച് അരവിന്ദാക്ഷൻ സ്മാരക ട്രസ്റ്റാണ് പുരസ്കാരം നൽകുന്നത്, കെ.അനിൽകുമാർ സ്വാഗതവുംസഞ്ജയൻ കടവല്ലൂർ നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!