പൊന്നാനി പട്ടികജാതി ഐ. ടി. ഐ.-യുടെ പുതിയ ബ്ലോക്കിന് 2.18 കോടിയുടെ കിഫ്ബി അംഗീകാരം.

പൊന്നാനി പട്ടികജാതി ഐ. ടി. ഐ.-യുടെ പുതിയ ബ്ലോക്കിന് 2.18 കോടിയുടെ കിഫ്ബി അംഗീകാരം.

പൊന്നാനി:പൊന്നാനി പട്ടികജാതി ഐ. ടി. ഐ.-യുടെ പുതിയ ബ്ലോക്കിന് കിഫ്ബി അംഗീകാരം.പതിറ്റാണ്ടുകളായി പൊന്നാനിയില്‍ പ്രവര്‍ത്തിച്ചു വരുന്ന പട്ടികജാതി വകുപ്പിന് കീഴിലെ ഐ. ടി. ഐ.-യ്ക്ക് പുതിയ ബ്ലോക്ക് നിര്‍മ്മിക്കുന്നതിന് 2 കോടി 18 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് കിഫ്ബിയില്‍ നിന്നും ലഭിച്ചത്.

കെട്ടിടം ഇല്ലാത്തതിനാല്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു നിലവിലുണ്ടായിരുന്നത്. ഇല്കട്രീഷ്യന്‍ കോഴ്സ് മാത്രമാണ് ഇപ്പോൾ നിലവിലുള്ളത്.

പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ സിവില്‍, ആര്‍ട്ടിടെക്ച്ചര്‍ , മെക്കാനിക്കൽ , കമ്പ്യൂട്ടർ ഡാറ്റ പ്രോസസിംഗ് അടക്കം ന്യൂജനറേഷന്‍ കോഴ്സുകള്‍ ആരംഭിക്കാന്‍ കഴിയും. കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ആണ് നിര്‍വ്വഹണ ഏജന്‍സി. പദ്ധതി ടെണ്ടര്‍ നടത്തി പ്രവര്‍ത്തി തുടങ്ങുന്നതിന് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എം. ഡി.-ക്ക് ബഹു. സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി.

Leave A Reply
error: Content is protected !!