മലപ്പുറം : ചമ്രവട്ടം-തിരൂര്‍ റോഡില്‍ ചമ്രവട്ടം ജങ്ഷനില്‍ ജനുവരി 25 മുതല്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതം നിരോധിക്കും.
പൊന്നാനി ഭാഗത്ത് നിന്ന് തിരൂര്‍, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതിയ ദേശീയപാത ബൈപ്പാസ് വഴിയും തിരൂര്‍, കുറ്റിപ്പുറം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ നരിപ്പറമ്ബില് നിന്നു പുതിയ ദേശീയപാത ബൈപ്പാസ് വഴിയും തിരിഞ്ഞുപോകണമെന്ന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.