ചങ്ങരംകുളം: ചരിത്ര പ്രസിദ്ധമായ കടവല്ലൂർ ഭീമ ഏകാദശി നാളെ നടക്കും. പ്രത്യേക പൂജകൾ, മേളത്തോടു കൂടിയ ശീവേലി, നിറമാല, തായമ്പക, മദ്ദളകേളി എന്നിവയും, ഏകാദശി ദിവസം ഉച്ചയ്ക്ക് 1.30ന് ചെർപ്പുളശ്ശേരി ശിവൻ, കോങ്ങാട് മധു, കലാമണ്ഡലം കുട്ടിനാരായണൻ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചവാദ്യത്തോടെ കാഴ്ച ശിവേലിയും ഉണ്ടാകും.
ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളായ കളഭവും ഉദയാസ്തമയ പൂജയും നടത്തും.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുക എന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.