ഗോവ : അവസാന നിമിഷം വരെ ആവേശം നിറഞ്ഞ കേരളാ ബ്ലാസ്റ്റേഴ്സ് എഫ്സി ഗോവ മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു.
ഇരുപത്തിയാറാം മിനിറ്റിൽ ഏരിയൽ ഓർട്ടെഗയിലൂടെ ഗോവ മുന്നിലെത്തിയെങ്കിൽ, അമ്പത്തിയേഴാം മിനിറ്റിൽ കെ. പി. രാഹുലിന്റെ തകർപ്പൻ ഹെഡ്ഡറിലൂടെ കേരളം ഗോൾ മടക്കുകയായിരുന്നു.
അറുപതാം മിനിറ്റിൽ ഗോവൻ ക്യാപ്റ്റൻ ഗോൺസാൽവസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ ഗോവ ബാക്കി സമയം പത്തുപേരുമായാണ് കളിച്ചത്.
കളിയുടെ അവസാന നിമിഷങ്ങളിൽ കേരളാബ്ലാസ്റ്റേഴ്സ് നിരന്തരം ആക്രമിച്ചു കളിച്ചങ്കിലും ഫിനിഷിങ്ങിലെ പിഴവ് വിജയം തടഞ്ഞു.