മദ്യപിച്ച് ഓടിച്ച ഓട്ടോയിടിച്ച്​ യുവതിക്ക് പരിക്ക്; രണ്ടുപേർ പിടിയിൽ; അഞ്ച്​ കുപ്പി മദ്യവും പിടികൂടി

മദ്യപിച്ച് ഓടിച്ച ഓട്ടോയിടിച്ച്​ യുവതിക്ക് പരിക്ക്; രണ്ടുപേർ പിടിയിൽ; അഞ്ച്​ കുപ്പി മദ്യവും പിടികൂടി

പെരിന്തൽമണ്ണ : മദ്യപിച്ച് ഓടിച്ച ഓട്ടോറിക്ഷ സ്കൂട്ടറിൽ ഇടിച്ച് തപാൽ ജീവനക്കാരിക്ക്​ പരിക്ക്​. പൊന്ന്യാകുർശി പോസ്​റ്റ്​ ഒാഫിസിലെ ഇ.ഡി. ജീവനക്കാരി പ്രഭക്കാണ് (30) പരിക്കേറ്റത്.

സംഭവത്തിൽ വളാഞ്ചേരി ഇരിമ്പിളിയം സ്വദേശികളായ ഉണ്ണികൃഷ്ണൻ (45) അബ്​ദുൽ സലാം (49) എന്നിവരെ കസ്​റ്റഡിയിലെടുത്തു. ഇരുവരും മദ്യപിച്ചിരുന്നതായി പൊലീസ് അറിയിച്ചു.പെരിന്തൽമണ്ണ പൊന്ന്യാകുർശിയിൽ വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിനാണ് സംഭവം. ഉണ്ണികൃഷ്ണനാണ് ഓട്ടോ ഓടിച്ചിരുന്നത്. സ്കൂട്ടറിലിടിച്ച ശേഷം ഒാട്ടോറിക്ഷ മറിഞ്ഞു.

നാട്ടുകാർ പരിശോധിച്ചപ്പോഴാണ്​ ഒാട്ടോയിലുണ്ടായിരുന്ന രണ്ടുപേരും മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്​. ഒാട്ടോയിൽ നിന്ന് അഞ്ച്​ കുപ്പി മദ്യവും പിടികൂടി. പരിക്കേറ്റ പ്രഭയെ പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കൈക്ക് പൊട്ടലുണ്ട്.

Leave A Reply
error: Content is protected !!