യുവതി വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തു

യുവതി വീടിനകത്ത് തീ കൊളുത്തി ആത്മഹത്യ ചെയ്തു

ചങ്ങരംകുളം:പെരുമുക്ക് സ്വദേശിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു.പെരുമുക്ക് ആശാരിപുരക്കല്‍ ബാബുവിന്റെ ഭാര്യ പ്രസന്നകുമാരി എന്ന മായ(36)ആണ് തീപൊള്ളലേറ്റ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് യുവതി മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയത്.

കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.കുട്ടികളുടെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ കെടുത്തിയെങ്കിലും പൂര്‍ണ്ണമായും പൊള്ളലേറ്റ യുവതി മരിച്ചിരുന്നു.ഭര്‍ത്താവ് ബാബു സംഭവസമയത്ത് ജോലി യുമായി ബന്ധപ്പെട്ട് പുറത്തായിരുന്നു.ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ശനിയാഴ്ച ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.മൂതൂര്‍ സ്വദേശി മേലേപുരക്കല്‍ രാമകൃഷ്ണന്റെ യും ലതയുടെയും മകളാണ് പ്രസന്നകുമാരി.മക്കള്‍ അഭിജിത്ത്,ശ്രീലക്ഷ്മി

Leave A Reply
error: Content is protected !!