അങ്കണവാടി ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി

അങ്കണവാടി ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി

കാഞ്ഞങ്ങാട് : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് അങ്കണവാടി വർക്കേഴ്‌സ് ആൻഡ്‌ ഹെൽപ്പേഴ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. കുത്തക കോർപ്പറേറ്റുകളിൽനിന്ന്‌ ഐ.സി.ഡി.എസ്‌. സംരക്ഷിക്കുക, ജീവനക്കാരുടെ തൊഴിൽസുരക്ഷ ഉറപ്പുവരുത്തുക, മിനിമം വേതനം 21,000 രൂപയാക്കുക, സാമൂഹിക സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലാളിവിരുദ്ധ കർഷകവിരുദ്ധ നയങ്ങൾ തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.

സി.ഐ.ടി.യു. സംസ്ഥാന കമ്മിറ്റി അംഗം വി.വി.പ്രസന്നകുമാരി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.വനജ അധ്യക്ഷയായിരുന്നു. ജില്ലാ സെക്രട്ടറി കെ.വി.രാഗിണി, കെ.വി.രാഘവൻ, വി.സാവിത്രി, കെ.ഭാർഗവി, പി.രാധാമണി, രജനി ചെറുവത്തൂർ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!