നിക്കോളാസ് സിന്നോട്ട് എന്ന അമ്പത്തൊമ്പതുകാരനെ ചികിത്സിക്കുന്ന ഡോക്ടർമാർ അതീവ ആശങ്കയിലായിരുന്നു .കോവിഡ്-19 ബാധിച്ച് ശാരീരികാവയവങ്ങളെല്ലാം തകരാറിലായി വെന്റിലേറ്ററിൽ കഴിയുന്ന ഒരു രോഗി ജീവിച്ചിരിക്കുന്നവെന്ന സന്തോഷം ചികിത്സിക്കുന്ന ഡോക്ടർമാർക്ക് പുതിയ ഒരനുഭവമായിരുന്നു .
ടെക്സാസ് യുടി ഹെൽത്ത് ആൻഡ് മെമ്മോറിയൽ ഹെർമൻ ഹോസ്പിറ്റലിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരാണ് അദ്ദേഹത്തെ ചികിത്സിച്ചത് .ഒടുവിൽ 243 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം നിക്കോളാസ് വീട്ടിലേക്ക് മടങ്ങി.
ബ്രിട്ടീഷ് എയർവേയ്സിൽ പൈലറ്റാണ് നിക്കോളാസ്. എന്നാൽ, നിക്കോളാസിന്റെ അതിജീവനത്തിന് പിന്നിൽ ഭാര്യ നിക്കോളയാണെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു . എട്ട് മാസക്കാലത്തോളം നിക്കോളാസിന്റെ അരികിൽ തന്നെയിരുന്ന് അദ്ദേഹത്തെ ശുശ്രൂഷിക്കുകയായിരുന്നു അമ്പത്തിനാലുകാരിയായ നിക്കോള. നിക്കോളയുടെ പരിചരണമാണ് അദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നതെന്ന് ക്രിട്ടിക്കൽ കെയർ സ്പെഷ്യലിസ്റ്റായ ഡോ. ബിന്ദു അക്കാന്തി പറഞ്ഞു.
എല്ലാ അവയവങ്ങളേയും കോവിഡ് ബാധിച്ചെങ്കിലും പൈലറ്റായി പ്രവർത്തിച്ചിരുന്നതിനാൽ ആരോഗ്യനില മെച്ചമായിരുന്നത് മാത്രമാണ് പ്രതീക്ഷ നൽകിയത്- കാർഡിയോളജിസ്റ്റായ ഡോ. ബിശ്വജിത്ത് കാർ പറഞ്ഞു.
രോഗം ഭേദമായി അദ്ദേഹംജീവിതത്തിലേക്ക് മടങ്ങിവന്നപ്പോൾ തങ്ങളെല്ലാവരും അതിയായി സന്തോഷിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.അതികഠിനമായ യാത്രയായിരുന്നെങ്കിലും ഭാര്യയുടെ പിന്തുണയാണ് തന്റെ മക്കൾക്കരികിലേക്ക് തന്നെ മടക്കിയെത്തിച്ചതെന്ന് നിക്കോളാസ് പറഞ്ഞു.