സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് മധ്യവയസ്കനെ മര്‍ദിച്ചു കൊന്നു

സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ച് മധ്യവയസ്കനെ മര്‍ദിച്ചു കൊന്നു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ മധ്യവയസ്കനെ മര്‍ദിച്ചുകൊന്നു. ചെമ്മനാട് സ്വദേശി റഫീഖ് (49) ആണ് കൊല്ലപ്പെട്ടത്. സ്ത്രീയെ അപമാനിച്ചെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ മര്‍ദിച്ചത്. മര്‍ദനമാണോ മരണകാരണമെന്ന്  പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു.

കാസര്‍കോട് നഗരത്തിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിയ യുവതിയെ റഫീഖ് ശല്യം ചെയ്തതെന്നാണ് പറയപ്പെടുന്നത്. ഈ യുവതി റഫീഖിനെ അടിച്ചു. അതിന് ശേഷം റഫീഖ് രക്ഷപ്പെടാനുള്ള ശ്രമം നടത്തി. റഫീഖിന് പിന്നാലെ യുവതിയും എത്തി. വിഷയത്തിലിടപെട്ട സമീപത്തെ ഓട്ടോഡ്രൈവര്‍മാരും നാട്ടുകാരും ചേര്‍ന്ന് റഫീഖിനെ മര്‍ദിക്കുകയായിരുന്നു. മര്‍ദനമേറ്റ റഫീഖ് അതേ ആശുപത്രിക്ക് മുന്നില്‍ തന്നെ വീണു. ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Leave A Reply
error: Content is protected !!