ഐ.പി.എല്ലില്‍ 100 കോടി പ്രതിഫലമായി നേടിയ ആദ്യ വിദേശതാരമായി ഡിവില്ലിയേഴ്‌സ്

ഐ.പി.എല്ലില്‍ 100 കോടി പ്രതിഫലമായി നേടിയ ആദ്യ വിദേശതാരമായി ഡിവില്ലിയേഴ്‌സ്

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വിവിധ സീസണുകളില്‍ നിന്നായി 100 കോടി രൂപ പ്രതിഫലമായി നേടിയ ആദ്യ വിദേശതാരം എന്ന റെക്കോഡ് സ്വന്തമാക്കി സൗത്ത് ആഫ്രിക്കൻ ബാറ്റിങ് ഇതിഹാസം എ.ബി.ഡിവില്ലിയേഴ്‌സ്.

2021 സീസണില്‍ ബെംഗളൂരു താരത്തെ 11 കോടി മുടക്കി നിലനിര്‍ത്തിയതോടെയാണ് ഡിവില്ലിയേഴ്‌സ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യന്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, എം.സ്.ധോനി, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങള്‍ നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ 11 കോടി രൂപ ലഭിക്കുന്നതോടെ താരത്തിന്റെ ആകെ ഐ.പി.എല്‍ സമ്പാദ്യം 102.5 കോടി രൂപയായി.

Leave A Reply
error: Content is protected !!