ബാങ്കോക്ക്: ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ് സഖ്യമായ സാത്വിത് സായ് രാജ്-അശ്വിനി പൊന്നപ്പ ജോടി തായ്ലന്ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ സെമിഫൈനലില്‍ പ്രവേശിച്ചു. ആവേശോജ്വലമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലേഷ്യയുടെ ഗോഹ് ലിയു യിങ്-ചാന് പെങ് സൂണ്‍ സഖ്യത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ കീഴടക്കിയത്.
മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരങ്ങളുടെ വിജയം. സ്കോര്‍: 18-21, 24-22,22-20. മത്സരം 75 മിനിട്ട് നീണ്ടുനിന്നു. ആദ്യ സെറ്റ് നഷ്ടപ്പെട്ടിട്ടും വര്‍ധിത വീര്യത്തോടെ പോരാടിയ ഇന്ത്യന്‍ സഖ്യം ലോകോത്തര നിലവാരമുള്ള പ്രകടനമാണ് കാഴ്ചവെച്ചത്.