ഗോവ : ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോവക്കെതീരായ ഇന്നത്തെ മത്സരത്തിൽ വിജയിക്കുവാൻ കഴിഞ്ഞാൽ കേരളാബ്ലാസ്റ്റേഴ്സിന് പതിനാറ് പോയിന്റുമായി പോയിന്റ് പട്ടികയിൽ, അഞ്ച് പടവുകൾ മുകളിലോട്ട് കയറി, അഞ്ചാം സ്ഥാനത്തേക്ക് കുതിക്കാം.
കരുത്തരായ ഗോവക്കെതിരെ ബ്ലാസ്റ്റേഴ്സ് അവസാനം വിജയിച്ചത് 2016 ലാണ്.
അന്ന് സികെ വിനീത് അവസാന നിമിഷം നേടിയ ഗോളിന് 2-1 എന്ന നിലയിലാണ് ഗോവയെ പരാജയപ്പെടുത്തിയത്.