കേരളത്തിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നു

കേരളത്തിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നു

കേരളത്തിൽ നിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്‍റ് പുനരാരംഭിക്കുന്നു.ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളത്തിൽനിന്നാണ് ആദ്യ റിക്രൂട്ട്മെൻറ് എന്നാണ് വിവരം. 80000 ഗാർഹികത്തൊഴിലാളികളുടെ ഒഴിവ് കുവൈത്തിൽ ഉണ്ടെന്നാണ് റിക്രൂട്ട്മെൻറ് ഓഫീസ് യൂനിയൻ കഴിഞ്ഞ ദിവസം അറിയിച്ചത്. ഇന്ത്യ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കാണ് കുവൈത്തികൾ മുൻഗണന നൽകുന്നത്.

കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച ഗാർഹിക വിസ വിതരണം പുനരാരംഭിച്ചതോടെയാണ് കേരളത്തിൽ നിന്നുള്ള റിക്രൂട്മെന്റിന് അവസരം ഒരുങ്ങിയത് .ഇന്ത്യയിൽനിന്ന് പുതുതായി ഗാർഹിക ജോലിക്കാരെ കുവൈത്തിലേക്ക് എത്തിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തിയായിട്ടുണ്ട് .

Leave A Reply
error: Content is protected !!