റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവഹിക്കും

കൊല്ലം: ഇരവിപുരം, മാളിയേക്കല്‍ റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മാണോദ്ഘാടനം ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ധനകാര്യ മന്ത്രി ഡോ ടി എം തോമസ് ഐസക് മുഖ്യാതിഥിയാകും.

ഇരവിപുരം റെയില്‍വേ ഗേറ്റിന് സമീപം സംഘടിപ്പിക്കുന്ന യോഗത്തില്‍ എം നൗഷാദ് എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. മേയര്‍ പ്രസന്ന ഏണസ്റ്റ്, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, എന്നിവര്‍ വിശിഷ്ടാതിഥികളാകും. വാര്‍ഡ് കൗണ്‍സിലര്‍മാരായ സവിത ദേവി, പ്രിയദര്‍ശനന്‍, മെഹറുന്നീസ, ഹംസത്ത് ബീവി, തുടങ്ങിയവര്‍ പങ്കെടുക്കും.

കല്ലേലിഭാഗത്ത് സംഘടിപ്പിക്കുന്ന യോഗത്തില്‍ എ എം ആരിഫ് എം പി വിശിഷ്ടാതിഥിയാകും. ആര്‍ രാമചന്ദ്രന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കോട്ടയില്‍ രാജു, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, തുടങ്ങിയവര്‍ പങ്കെടുക്കും.

ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, ആര്‍ ബി ഡി സി കെ – എം ഡി ജാഫര്‍ മാലിക്, ജനറല്‍ മാനേജര്‍ കെ എഫ് ലിസി എന്നിവര്‍ ഓണ്‍ലൈന്‍ ആയി ചടങ്ങുകളില്‍ പങ്കെടുക്കും.

Leave A Reply
error: Content is protected !!