സംസഥാനത്ത് ഇതുവരെ 47,893 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചു

സംസഥാനത്ത് ഇതുവരെ 47,893 ആരോഗ്യ പ്രവർത്തകർ കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ചു

തിരുവനന്തപുരം: സംസഥാനത്ത് ഇതുവരെ 47,893 ആരോഗ്യ പ്രവർത്തകരാണ് വാക്‌സിനേഷൻ സ്വീകരിച്ചത്. ആർക്കും വാക്‌സിൻ കൊണ്ടുള്ള പാർശ്വഫലങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. 12,120 ആരോഗ്യ പ്രവർത്തകർ ഇന്നലെ കോവിഡ്-19 വാക്‌സിനേഷൻ സ്വീകരിച്ചു.

തിരുവനന്തപുരം ജില്ലയിൽ അരുവിക്കര പ്രാഥമികാരോഗ്യ കേന്ദ്രം, നെയ്യാറ്റിൻകര ജനറൽ ആശുപത്രി, ചിറയിൻകീഴ് താലൂക്ക് ആശുപത്രി എന്നിവിടങ്ങിൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു.

സംസ്ഥാനത്താകെ ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടെ ആകെ 4,81,747 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ മേഖലയിലെ 1,82,847 പേരും സ്വകാര്യ മേഖലയിലെ 2,05,773 പേരും ഉൾപ്പെടെ 3,88,620 ആരോഗ്യ പ്രവർത്തകരാണ് രജിസ്റ്റർ ചെയ്തത്. ഇതുകൂടാതെ 2965 കേന്ദ്ര ആരോഗ്യ പ്രവർത്തകരും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇപ്പോൾ കോവിഡ് മുന്നണി പോരാളികളുടെ രജിസ്‌ട്രേഷനാണ് നടക്കുന്നത്. 75,551 ആഭ്യന്തര വകുപ്പിലെ ജീവനക്കാരും, 6,600 മുൻസിപ്പൽ വർക്കർമാരും, 8,011 റവന്യൂ വകുപ്പ് ജീവനക്കാരും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!