പുള്ളിപ്പുലിയെ കെണിവെച്ച് കൊന്ന് കറിവച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

പുള്ളിപ്പുലിയെ കെണിവെച്ച് കൊന്ന് കറിവച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ

ഇടുക്കി : ഇടുക്കിയിൽ പുള്ളിപ്പുലിയെ കെണിവെച്ച് കൊന്ന് കറിവച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. പുള്ളിപ്പുലിയെ കറിവച്ച് തിന്ന ഇവർ പുലിയുടെ തോലും പല്ലും നഖവും വിൽപ്പനയ്ക്കായി മാറ്റുകയും ചെയ്തു.
ഇടുക്കി മാങ്കുളത്താണ് സംഭവം.

ബുധനാഴ്ച രാത്രിയാണ് വനംവകുപ്പ് ഇവരെ അറസ്റ്റ് ചെയ്തത്. വബനംവകുപ്പ് പുലിയുടെ അവശിഷ്ടങ്ങളും കറിയും പിടിച്ചെടുത്തിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വനംവകുപ്പിന്റെ നടപടി. മാങ്കുളം സ്വദേശി വനോദിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പുലിയെ കെണിവെച്ച് പിടിച്ച് കൊന്നത്.
ആറുവയസു വരുന്ന പുലിയെയാണ് ഇവർ പിടിച്ചത്.

Leave A Reply
error: Content is protected !!