ധോണിയുമായുള്ള താരതമ്യം; ഇഷ്ടപ്പെടുന്നില്ലെന്ന് പന്ത്

ധോണിയുമായുള്ള താരതമ്യം; ഇഷ്ടപ്പെടുന്നില്ലെന്ന് പന്ത്

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നേടാൻ ഇന്ത്യയെ സഹായിച്ചത് യുവതാരം റിഷഭ് പന്ത് ആണ്. വിമർശകർക്കുള്ള കിടിലൻ മറുപടിയാണ് പന്ത് ബാറ്റ് കൊണ്ട് കാഴ്ച വെച്ചത്. നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ 138 പന്തില്‍ 89 റണ്‍സ് നേടി പുറത്താകാതെ നിന്ന പന്തിന്റെ മികവിലാണ് മത്സരത്തില്‍ ഇന്ത്യ 3 വിക്കറ്റിന്റെ ആവേശവിജയം നേടിയതും പരമ്പര സ്വന്തമാക്കിയതും.

ഇപ്പോഴിതാ തന്നെ ധോണിയടക്കമുള്ള താരങ്ങളുമായി താരതമ്യം ചെയ്യുന്നതിനെതിരെ പ്രതികരിച്ച് പന്ത്. ഇതിഹാസതാരവുമായി ഒരു യുവതാരത്തെ താരതമ്യം ചെയ്യുന്നത് ശരിയാണെന്ന് കരുതുന്നില്ലെന്ന് പന്ത് പറയുന്നു. ധോണിയെ പോലൊരു വ്യക്തിയുമായി താരതമ്യപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെങ്കിലും അങ്ങനെ താരതമ്യം ചെയ്യുന്നാതിൽ തനിക്ക് താൽപ്പര്യമില്ലെന്ന അഭിപ്രായം തുറന്നു പറയുകയാണ് പന്ത്.

‘ധോണിയുമായി താരതമ്യം ചെയ്യുന്നതിൽ സന്തോഷമുണ്ട്. എന്നാല്‍ അങ്ങനെ താരതമ്യം ചെയ്യുന്നതിനോട് താത്പര്യമില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എന്റെ പേര് എഴുതി ചേര്‍ക്കാനാണ് ആഗ്രഹം. എനിക്ക് എന്റേതായ ഇടം വേണം. അതിലേക്കാണ് എല്ലാ ശ്രദ്ധയും.’ പന്ത് വ്യക്തമാക്കി.

Leave A Reply
error: Content is protected !!