കൊണ്ടോട്ടിയില്‍ ഗ്രൗണ്ടുകളുടെ നവീകരണത്തിന് 55 ലക്ഷംരൂപ അനുവദിച്ചു

കൊണ്ടോട്ടിയില്‍ ഗ്രൗണ്ടുകളുടെ നവീകരണത്തിന് 55 ലക്ഷംരൂപ അനുവദിച്ചു

മലപ്പുറം: കൊണ്ടോട്ടി മണ്ഡലത്തിലെ നാല് ഗ്രൗണ്ടുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 55 ലക്ഷം രൂപ ലഭിച്ചതായി ടി.വി ഇബ്രാഹിം എം.എല്‍.എ അറിയിച്ചു. മുതുവല്ലൂര്‍ പഞ്ചായത്തിലെ മുണ്ടക്കുളം ഗ്രൗണ്ട് (15 ലക്ഷം ), വാഴക്കാട് പഞ്ചായത്തിലെ പണിക്കരപ്പുറായ ഗ്രൗണ്ട് (20 ലക്ഷം ), വെട്ടത്തൂര്‍ ഗ്രൗണ്ട് (10 ലക്ഷം ), മപ്രം ഗ്രൗണ്ട് (10 ലക്ഷം ) എന്നീ ഗ്രൗണ്ടുകളുടെ നവീകരണത്തിനാണ് ഫണ്ട് അനുവദിച്ചത്.

മുണ്ടക്കുളം ഗ്രൗണ്ടിന് കായിക യുവജന കാര്യ വകുപ്പാണ് ഫണ്ട് നല്‍കിയത്. മറ്റു മൂന്നു ഗ്രൗണ്ടുകള്‍ക്കും എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നാണ് ഫണ്ട് അനുവദിച്ചത്. ഗ്രാമീണ കളിക്കളങ്ങള്‍ മികവുറ്റതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അത് വഴി പ്രാദേശിക തലത്തില്‍ കായിക താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന് എം. എല്‍.എ പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് എഞ്ചിനീയറിങ് വിഭാഗം എസ്റ്റിമേറ്റ് തയ്യാറാക്കി ടെന്‍ഡര്‍ ചെയ്ത് പ്രവൃത്തിക്ക് നേതൃത്വം നല്‍കും.

Leave A Reply
error: Content is protected !!