പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍

കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് മാ​വോ​യി​സ്റ്റ് കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്റ്റി​ല്‍. വയനാട് സ്വദേശി വിജിത് വിജയനെ എൻ ഐ എ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. കൽപ്പറ്റയിലെ ക്യാമ്പ് ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നാലാംപ്രതിയാണ് വിജിത്ത്.

പന്തീരങ്കാവ് യുഎപിഎ കേസിലെ ഒന്നും രണ്ടും പ്രതികളായ അലനെയും താഹയെയും നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റുമായി ബന്ധിപ്പിച്ചത് വിജിത് ഉൾപ്പെടെയുള്ള സംഘമാണെന്നായിരുന്നു എൻഐഎയുടെ നിഗമനം. വയനാട് സ്വദേശിയായ വിജിത്തിനെ എന്‍.ഐ.എ നേരത്തെ ചോദ്യം ചെയ്തിരുന്നു.

അതേസമയം പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടില്ല. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനും കോടതി ആവശ്യപ്പെട്ടിരുന്നു. അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.

Leave A Reply
error: Content is protected !!