ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ വമ്പൻ ജയം സ്വന്തമാക്കിയ ഇന്ത്യയെ നയിച്ച രഹാനയ്ക്ക് മുംബൈയിൽ വമ്പൻ സ്വീകരണം. രഹാനെ താമസിക്കുന്ന സ്ഥലത്ത് അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ആരാധകർ ഒരുക്കിയത്. മികച്ച ക്യാപ്റ്റൻസിയിലൂടെ ഇന്ത്യയെ മികച്ച വിജയത്തിലെത്തിക്കാൻ രഹാനക്കായി. ധോളും ആരവങ്ങളുമായിട്ടാണ് ആളുകൾ അദ്ദേഹത്തിനെ സ്വീകരിച്ചത്.
അദ്ദേഹത്തെ ചുവന്ന പരവതാനിയിലൂടെയാണ് ആനയിച്ചത്. രഹാനെയുടെ ഭാര്യ രാധിക ധോപാവ്കറും, മകളും ചുവന്ന പരവതാനിയിൽ നടന്നു. രഹാനെ കൂടാതെ ഹെഡ് കോച്ച് രവി ശാസ്ത്രി, ബാറ്റ്സ്മാൻ രോഹിത് ശർമ, പേസർ ഷാർദുൽ താക്കൂർ, ഓപ്പണർ പൃഥ്വി ഷാ എന്നിവർ മുംബൈയിലെത്തി. നാലാം ടെസ്റ്റ് നായകൻ റിഷഭ് പന്ത് വ്യാഴാഴ്ച പുലർച്ചെ ന്യൂഡൽഹിയിൽ എത്തി.