ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തി. പേസ് ബൗളർ ജെയിംസ് ആൻഡേഴ്സൺ ടീമിൽ ഉൾപ്പെടുത്തു. സ്റ്റുവർട്ട് ബ്രോഡിന് പകരക്കാരനായിട്ടാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്.
നാളെയാണ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്. രണ്ട് ടെസ്റ്റുകളിൽ ആദ്യത്തേതിൽ ഇംഗ്ലണ്ട് ശ്രീലങ്കയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഈ പര്യടനത്തിന് ശേഷം അവർ നാല് ടെസ്റ്റ് പരമ്പര കളിക്കാൻ ഇന്ത്യയിലേക്ക് പോകും.
ഇംഗ്ലണ്ട് ഇലവൻ : ഡൊമിനിക് സിബ്ലി, സാക്ക് ക്രാലി, ജോനാഥൻ ബെയർസ്റ്റോ, ജോ റൂട്ട്, ഡാൻ ലോറൻസ്, ജോസ് ബട്ലർ, സാം കുറാൻ, ഡൊമിനിക് ബെസ്, ജാക്ക് ലീച്ച്, മാർക്ക് വുഡ്, ജെയിംസ് ആൻഡേഴ്സൺ.