സംസ്ഥാന യുവ കർഷക അവാർഡ് സൈഫുള്ള കരിഞ്ചാപ്പാടിക്ക്

സംസ്ഥാന യുവ കർഷക അവാർഡ് സൈഫുള്ള കരിഞ്ചാപ്പാടിക്ക്

കുറുവ: സംസ്ഥാന സർക്കാരിൻ്റെ യുവ കർഷകനുള്ള അവാർഡ് കുറുവ പഞ്ചായത്തിലെ കരിഞ്ചാപ്പാടി സ്വദേശി സൈഫുള്ളക്ക് . ഒരു ലക്ഷം രൂപയും പ്രശസ്ത പത്രവും, സ്വർണ്ണ മെഡലും അടങ്ങുന്നതാണ് അവാർഡ്.

കരിഞ്ചാപ്പാടിയിലെ കർഷകനായ പറത്തൊടി കുഞ്ഞാലൻ്റ മകനായ സൈഫുള്ള കൃഷിയിൽ നിരവധി പരീക്ഷണങ്ങൾ നടത്തി ശ്രദ്ധേയമായ വ്യക്തിയാണ്. സംസ്ഥാന യുവജന ക്ഷേമ ബോർഡ് എർപ്പെടുത്തിയ മികച്ച കർഷകനുള്ള അവാർഡ് കഴിഞ്ഞ വർഷം സൈഫുള്ളക്കായിരുന്നു.

കമ്പൂട്ടർ എയ്ഡഡ് ഡ്രഗ് ഡിസൈൻ വിഷയത്തിൽ കേരള സർവ്വകലാശാലയിൽ നിന്ന് എംഫിൽ നേടിയ സൈഫുള്ള കൃഷിക്കൊപ്പം സെൻ്റർ ഫോർ മാനേജ്മെൻ്റ ഡവലപ്പ്മെൻ്റിലെ കേന്ദ്ര സർക്കാരിൻ്റെ സ്ക്കിൽ ഇന്ത്യ പ്രജക്റ്റിൽ പ്രവർത്തിക്കുന്നു.

Leave A Reply
error: Content is protected !!