ഈ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യമില്ല ; അധികാരികൾ കാണാതെ പോകരുത്

ഈ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യമില്ല ; അധികാരികൾ കാണാതെ പോകരുത്

കൊ​ല്ല​ങ്കോ​ട്: നാ​ല്സെൻറ് മാത്രം ഭൂമിയുള്ള കോ​ള​നി​വാ​സി​ക​ൾ​ക്ക്​ റേ​ഷ​ൻ ​കാ​ർ​ഡ് ഉൾപ്പടെയുള്ള രേഖകൾ അന്യം .ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി പ​ത്തി​ച്ചി​റ​ക്ക​ടു​ത്ത ചു​ടു​കാ​ട്ടു​വാ​ര​യി​ൽ പ​ഞ്ചാ​യ​ത്ത് അ​ധീ​ന​ത​യി​ലു​ള്ള ഭൂ​മി​യി​ൽ താ​മ​സി​ക്കു​ന്ന ഇ​വ​രു​ടെ ജീ​വി​തം ദുരിതപൂർണമാണ്. റോ​ഡ്, വെ​ള്ളം, റേ​ഷ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങളോ ഒന്നും ഈ പ്രദേശത്തില്ല .

13 കു​ടും​ബ​ങ്ങ​ളാ​ണ്​ കോളനിയിൽ താമസിക്കുന്നത് . പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ താമസിക്കുന്ന കോ​ള​നി​യി​ൽ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി പ​ഞ്ചാ​യ​ത്തി​ലും ജി​ല്ല ക​ല​ക്ട​ർ​ക്കും കോ​ള​നി​ക്കാ​ർ പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും താ​മ​സ​ക്കാ​ർ കൈ​യേ​റ്റ​ക്കാ​രാ​ണെ​ന്നും കോ​ള​നി ഒ​ഴി​യ​ണ​മെ​ന്നു​മു​ള്ള മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സാ​ണ് 2012ൽ ​മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് ന​ൽ​കി​യ​ത്.

പഞ്ചായത്തുകളിൽ ഭ​വ​ന പ​ദ്ധ​തി​ക​ൾ നി​ല​നി​ൽ​ക്കെ കോ​ള​നി​വാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​ ഭൂ​മി അ​നു​വ​ദി​ക്കു​വാ​ൻ ത​യാ​റാ​യി​ല്ലെ​ന്ന് ഇ​വ​ർ പരാതിപ്പെടുന്നു .അയൽവാസിയായ തോ​ട്ട ഉ​ട​മ​യാ​യ ക​ണ്ണ​നാ​ണ് കോ​ള​നി​യി​ലെ കു​ടി​ലു​ക​ളി​ൽ വൈ​ദ്യു​തി​യെ​ത്തി​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. പു​തി​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി കോ​ള​നി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കി ഭ​വ​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന പ്രതീക്ഷയിലാണ് കോ​ള​നിയിലെ കുടുബങ്ങൾ .

Leave A Reply
error: Content is protected !!