ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒൻപത് കോടി അറുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 20,63,803 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ആറ് കോടി തൊണ്ണൂറ്റിരണ്ട് ലക്ഷം കടന്നു.

ഇന്ത്യയിൽ 1,05,96,442 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 13,000 ത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു.നിലവിൽ 1,94,201 പേർ മാത്രമേ ചികിത്സയിലുള്ളു. 1,02,45,092 പേർ രോഗമുക്തി നേടി. വൈറസ് ബാധമൂലം മരണമടഞ്ഞവരുടെ എണ്ണം 1.52 ലക്ഷമായി.

രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. യുഎസിൽ രണ്ട് കോടി നാൽപത്തിയേഴ് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4.11 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി നാൽപത്തിയേഴ് ലക്ഷം പിന്നിട്ടു.

ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് എൺപത്തിയഞ്ച് ലക്ഷം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.2.11 ലക്ഷം പേർ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമാകുകയാണ്. റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മുപ്പത്തിനാല് ലക്ഷം രോഗ ബാധിതരാണ് ബ്രിട്ടനിലുള്ളത്.

Leave A Reply
error: Content is protected !!