വയനാട്: വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് വിദ്യാർഥി നേതാവ് മരിച്ചു. കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ചുണ്ടേൽ സ്വദേശി സൽമാൻ ഹാരിസാണ് മരിച്ചത്. എംഎസ്എഫ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റാണ് സൽമാൻ.
മോട്ടോർ ബൈക്കിൽ സൽമാൻ സഞ്ചരിക്കവേ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഹാരിസ് തത്ക്ഷണം മരിച്ചു .മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.