ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ലവ്’. . ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീണ നന്ദകുമാർ, സുധി കോപ്പ, ഗോകുലൻ, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. ചിത്രം കേരളത്തിൽ ജനുവരി 29ന് പ്രദർശനത്തിന് എത്തും
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആദ്യം ചിത്രീകരണം പൂർത്തിയാക്കിയ മലയാള ചിത്രമാണ് ലവ്. മമ്മൂട്ടി നായകനായ ഉണ്ട എന്ന ചിത്രത്തിനു ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ്. ചിത്രം ഒക്ടോബർ 15ന് ഗൾഫ് രാജ്യങ്ങളിലെ തീയറ്ററിൽ റിലീസ് ചെയ്തിരുന്നു.