മസ്കറ്റ് : ഒമാനിൽ നിന്നും ഫിലിപ്പൈൻസിലേക്കുള്ള യാത്രയ്ക്ക് വിലക്ക്. ജനുവരി 31 വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
സുൽത്താനേറ്റിൽ ജനിതക മാറ്റം വന്ന കോവിഡ് വൈറസ് വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ലോകത്തിലെ 32 രാജ്യങ്ങളിൽ നിന്നുള്ള പൗരൻമ്മാർക്കാണ് ഫിലിപ്പൈൻസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
അതേ സമയം ഓമനിലുള്ള ഫിലിപ്പൈൻസ് പൗരൻമാർക്ക് കർശനമായ കോവിഡ് സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് നാട്ടിലേക്ക് മടങ്ങുന്നതിന് അവസരം ലഭിക്കും.