തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നൽകി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പ്രഖ്യാപനം ഫെബ്രുവരിയില്‍. വോട്ടെടുപ്പ് ഒറ്റ ഘട്ടമായി നടക്കും. ഏപ്രില്‍ 15നകം കേരളത്തില്‍ തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ടിക്കാറാം പറഞ്ഞു.
പരീക്ഷകളുടേയും റംസാന്റെയും തീയതികൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. കേരളത്തില്‍ ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നും ടിക്കാറാം മീണ പറഞ്ഞു. സംസ്ഥാനം തെരഞ്ഞെടുപ്പ് ആരവത്തിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളും വേഗത്തില്‍ കടക്കും. മാര്‍ച്ച് അവസാനത്തോടെയോ ഏപ്രില്‍ ആദ്യത്തോടെയോ കേരളം പോളിംങ് ബൂത്തിലേക്ക് പോകുമെന്ന സൂചനയാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ കള്ളവോട്ട് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടീക്കാറം മീണ പറഞ്ഞു.