കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. രണ്ടു പേരൊഴികെ കേസില്‍ പ്രതികളായ ഏഴു പോലീസ് ഉദ്യോഗസ്ഥരും ഇന്നലെ കോടതിയില്‍ ഹാജരായി. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കുന്നതിനു മുന്‍പുള്ള വാദത്തിനായി കേസ് മാര്‍ച്ച് 27നു പരിഗണിക്കാന്‍ മാറ്റി.
2018 ഏപ്രില്‍ ഒന്‍പതിന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. വരാപ്പുഴ പോലീസ് സ്റ്റേഷനിലെ സിഐ ആയിരുന്ന ക്രിസ്പിന് സാം കേസിൽ അഞ്ചാം പ്രതിയാണ്. ഒന്നാം പ്രതി സന്തോഷ്കുമാര്‍, അഞ്ചാം പ്രതി ക്രിസ്പിന് സാം എന്നിവരൊഴികെ പ്രതികളായ എല്ലാ പോലീസ് ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായി.
2018 ഏപ്രിൽ 9 ന് വരാപ്പുഴ സ്വദേശി ശ്രീജിത്തിനെ ആളുമാറി കസ്റ്റഡിയിലെടുത്ത് കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കേസ്. റൂറൽ ടൈഗർ ഫോഴ്സിലെ അംഗങ്ങളായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ്, വരാപ്പുഴ എസ് ഐ ആയിരുന്ന ദീപക് എന്നിവരാണ് ആദ്യ നാലു പ്രതികൾ. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തി. സിഐയായിരുന്ന ക്രിസ്പിൻ സാം അഞ്ചാം പ്രതിയാണ്. നിയമവിരുദ്ധമായി യുവാവിനെ കസ്റ്റഡിയിലെടുത്തതിനും കസ്റ്റഡി നടപടിക്രമങ്ങൾ പാലിക്കാതിരുന്നതിനുമാണ് ക്രിസ്പിൻ സാമിനെ പ്രതിചേർത്തിരിക്കുന്നത്.വരാപ്പുഴ സ്റ്റേഷനിലെ നാല് പൊലീസുകാരാണ് ശേഷിക്കുന്ന പ്രതികൾ.