മലപ്പുറം:അനധികൃത മദ്യവില്‍പ്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. . നാലര ലിറ്റര്‍ വിദേശമദ്യമാണ് ഇയാളുടെ പക്കൽ നിന്നും പിടികൂടിയത്. മലപ്പുറം കുറ്റിപ്പുറത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദലിയാണ് പിടിയിലായത്.
കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷന് പരിസരത്ത് മദ്യം വില്‍ക്കുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഏറെ നാളായി മുഹമമ്മദലി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് മദ്യവിൽപ്പന നടത്തിവരികയായിരുന്നു. വിവിധ വിദേശ ബ്രാൻഡുകളുടെ മദ്യം ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.