അജൈവ പാഴ്‌വസ്തുക്കൾ ക്ലീൻ കേരള വില നൽകി ഏടുക്കുന്നു

അജൈവ പാഴ്‌വസ്തുക്കൾ ക്ലീൻ കേരള വില നൽകി ഏടുക്കുന്നു

തൊടുപുഴ : ജില്ലയിലെ ശുചിത്വപദവി പഞ്ചായത്തുകളിൽ ശേഖരിച്ചു സൂക്ഷിച്ച പ്ലാസ്റ്റിക്കുൾപ്പടെയുള്ള അജൈവ പാഴ്‌വസ്തുക്കൾ ക്ലീൻ കേരള കമ്പനി (സി.കെ.സി.) വില നൽകി ഏറ്റെടുക്കുന്നു. അജൈവ പാഴ്‌വസ്തുക്കൾക്ക് സർക്കാർ വില നിശ്ചയിച്ച് ഉത്തരവായതോടെയാണ് ഈ നടപടി.

ശുചിത്വപദവി പ്രഖ്യാപിച്ച 30 ഗ്രാമപ്പഞ്ചായത്തുകൾ, തൊടുപുഴ, കട്ടപ്പന നഗരസഭകൾ, അറക്കുളം ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽനിന്നുള്ള തരംതിരിച്ച പാഴ്‌വസ്തുക്കളാണ് ക്ലീൻ കേരള കമ്പനി ഏറ്റെടുത്തത്.

Leave A Reply
error: Content is protected !!