ഏലപ്പാറ : മലയോര ഹൈവേയുടെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കുട്ടിക്കാനംമുതൽ ചപ്പാത്ത് വരെയുള്ള ആദ്യറീച്ചിൽ റോഡിന്റെ വീതികൂട്ടൽ പണിയാണ് നടക്കുന്നത്.
കൊടുംവളവുകളിലെ തിട്ടകൾ ഇടിച്ചുമാറ്റിയും സംരക്ഷണഭിത്തികൾ കെട്ടിയുമാണ് വീതികൂട്ടൽ നടക്കുന്നത്. കലുങ്കുപണികളും ഒപ്പം നടക്കുന്നു. കിഫ്ബിയിൽനിന്ന് 71.50 കോടി രൂപ മുതൽമുടക്കിയാണ് നിർമാണം. കുട്ടിക്കാനംമുതൽ നാലാംമൈൽവരെയുള്ള ഭാഗങ്ങളിൽ തേയിലത്തോട്ടത്തിലൂടെയാണ് റോഡ് പോകുന്നത്.