മൂന്നാറിൽ ടെൻറ് ക്യാമ്പുകളിൽ താമസിക്കാൻ സൗകര്യം

മൂന്നാറിൽ ടെൻറ് ക്യാമ്പുകളിൽ താമസിക്കാൻ സൗകര്യം

മൂന്നാർ : മൂന്നാറിൽ ടെൻറ് ക്യാമ്പുകളിലെ താമസത്തിനും പ്രിയമേറുന്നു. ടൗണുകളിലെ തിരക്കുകളിൽനിന്നൊഴിഞ്ഞ്, ഒറ്റപ്പെട്ടസ്ഥലങ്ങളിലും മലമുകളിലുമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കുന്ന ടെന്റുകളിൽ താമസിക്കാനാണ് മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾ ഭൂരിഭാഗവും ആഗ്രഹിക്കുന്നത്.

ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും മുറിവാടക അപേക്ഷിച്ച് ടെന്റുകളിലെ താമസം വളരെ ചെലവ് കുറഞ്ഞതും പ്രകൃതിസൗന്ദര്യം മതിയാവോളം ആസ്വദിക്കാൻ കഴിയുമെന്നതും സ്വകാര്യത കൂടുതൽ ലഭിക്കുമെന്നും ഇത്തരം ക്യാമ്പുകളെ കൂടുതൽ പ്രിയമുള്ളതാക്കുന്നു. ചിന്നക്കനാൽ, സൂര്യനെല്ലി, കൊളുക്കുമല, എല്ലപ്പെട്ടി, കല്ലാർ, ലക്ഷ്മി എന്നിവടങ്ങളിലാണ് ടെന്റ് ക്യാമ്പിങ്‌ ഏറ്റവുമധികമുള്ളത്.

Leave A Reply
error: Content is protected !!