പോലീസിനെ ആക്രമിച്ച സൈനികൻ അറസ്റ്റിൽ

പോലീസിനെ ആക്രമിച്ച സൈനികൻ അറസ്റ്റിൽ

തിരുവനന്തപുരം: പോലീസിനെ ആക്രമിച്ച സൈനികനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം പൂന്തുറയില്‍ ആണ് സൈനികനെ അറസ്റ്റ് ചെയ്തത്. വനിത ഉദ്യോഗസ്ഥയെ ആക്ഷേപിച്ചതിന് കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു പോലീസിനെ ആക്രമിച്ചത്. പൂന്തുറ സ്വദേശി കെല്‍വിനെയാണ് അറസ്റ്റ് ചെയ്തത്. പൂന്തുറ സ്റ്റേഷനിലെ എസ്.ഐമാരായ അനൂപ് ചന്ദ്രൻ, വിഷ്ണു എന്നിവരെയാണ് ആക്രമിച്ചത്.

വാഹന പരിശോധനക്കിടെ ആണ് ഇയാൾ വനിത ഉദ്യോഗസ്ഥയെ ആക്ഷേപിച്ചത്. ഹെല്‍മെറ്റില്ലാതെവണ്ടി ഓടിച്ചെത്തിയെ കേൾവിനെ പോലീസ് പൂന്തുറ കരിമ്പുവിള പെട്രോൾ പമ്പിന് സമീപം വച്ച് തടഞ്ഞു. തുടർന്ന് ഇയാൾ കണ്‍ട്രോള്‍ റൂം വാഹനത്തിലെ വനിത പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി ആംഗ്യം കാണിച്ചെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുനനത്തിനിടെയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ എസ്.ഐ വിഷ്ണുന്റെ കൈക്ക് പൊട്ടലുണ്ടായി.

Leave A Reply
error: Content is protected !!