കെ.വി. വിജയദാസ്​ എം.എൽ.എ അന്തരിച്ചു

കെ.വി. വിജയദാസ്​ എം.എൽ.എ അന്തരിച്ചു

പാലക്കാട് കോങ്ങാട് എംഎൽഎ കെ.വി വിജയദാസ് അന്തരിച്ചു. 61 വയസ്സായിരുന്നു. കോവിഡാനന്തര പക്ഷാഘാതം, ശ്വാസകോശ രോഗം എന്നിവ ബാധിച്ച്​ തൃശൂർ​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തലച്ചോറിലെ രക്തസ്രാവത്തെ തുടർന്നാണ് അന്ത്യം.കഴിഞ്ഞ കുറച്ചുദിവസമായി അദ്ദേഹത്തിന്‍റെ ആരോഗ്യനില തീരെ മോശമായിരുന്നു.

വേലായുധൻ – താത്ത ദമ്പതികളുടെ മകനായി 1959-ൽ പാലക്കാട്ടെ എലപ്പുള്ളിയിലാണ് കെ വി വിജയദാസ് ജനിച്ചത്. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷൻ എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശം.2011 മുതൽ കോങ്ങാട് മണ്ഡലത്തിലെ എംഎൽഎയാണ്. പാലക്കാട് ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്നു. നിലവില്‍ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്.

 

 

Leave A Reply
error: Content is protected !!