അരക്കോടി രൂപയുടെ കഞ്ചാവ് തിരൂരില്‍ പിടികൂടി

അരക്കോടി രൂപയുടെ കഞ്ചാവ് തിരൂരില്‍ പിടികൂടി

മലപ്പുറം: അരക്കോടി രൂപയുടെ കഞ്ചാവ് തിരൂരില്‍ പിടികൂടി. കുറക്കത്താണി സ്വദേശി കല്ലന്‍ ഇബ്രാഹിമില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഏകദേശം 50 കിലോയിലധികം കഞ്ചാവ് ആണ് എക്‌സൈസ് പിടികൂടിയത്.

തിരൂരില്‍ എക്‌സൈസ് നടത്തിയ പരിശോധനയിൽ ആണ് ഇയാൾ പിടിയിലായത്. കോട്ട്കല്ലിങ്ങല്ലിലെ സ്വകാര്യ ലോഡ്ജ് കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടത്തിവന്ന ആളാണ് ഇബ്രാഹിം. ഇയാളുടെ പക്കൽ നിന്നും 75,000 രൂപയും എക്സൈസ് പിടികൂടി. ലോഡ്‌ജിലെ മുറിയിലും, ഇയാളുടെ കാറിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

Leave A Reply
error: Content is protected !!