ബെംഗളൂരു: സ്ട്രോക്കിനെ തുടര്‍ന്ന് ഇന്ത്യയുടെ ഇതിഹാസ സ്പിന്നര്‍ താരം ബി.എസ് ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നിലവില്‍ അദ്ദേഹം ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
15-ാം തീയതി തളര്‍ച്ചയും സംസാരിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി .ഇന്ത്യയ്ക്കായി 15 വര്‍ഷം പോരാടിയ അദ്ദേഹം 58 ടെസ്റ്റുകളില്‍ നിന്ന് 29.74 ശരാശരിയില്‍ 242 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു .