ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു; സഹോദരീ ഭര്‍ത്താവ് അറസ്റ്റില്‍

കൊച്ചി: തൈക്കൂടത്ത് ഒന്‍പത് വയസ്സുകാരനെ ചട്ടുകം പഴുപ്പിച്ചും തേപ്പുപെട്ടി വെച്ചും പൊള്ളിച്ചതായി പരാതി. സഹോദരീ ഭര്‍ത്താവാണ് കുട്ടിയെ പൊള്ളിച്ചതെന്നാണ് വിവരം.

കുട്ടിയെ ബന്ധുക്കള്‍ ഇടപെട്ട് തൃപ്പൂണിത്തുറ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ സഹോദരിയുടെ ഭര്‍ത്താവ് പ്രിന്‍സിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അറസ്റ്റ്.

കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരാന്‍ വൈകിയതിനാണ് മൂന്നാം ക്ലാസുകാരനെ പൊള്ളിച്ചതെന്നാണ് വിവരം.

Leave A Reply
error: Content is protected !!