മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന് ആദ്യ പരാജയം. വമ്പൻമാരെ വീഴ്ത്തിയുള്ള വിജയക്കുതിപ്പിന് ഒടുവിൽ ആന്ധ്ര തടയിട്ടു. ആന്ധ്രയുടെ സീസണിലെ ആദ്യ ജയമാണ്. ആഭ്യന്തര ക്രിക്കറ്റിലെ കിരീടം വെക്കാത്ത രാജാക്കൻമാരായ കരുത്തരായ മുംബൈ, ഡൽഹി തുടങ്ങിയ ടീമുകളെ തോൽപ്പിച്ചെത്തിയ കേരളത്തെ, ഇതുവരെ ഒരു മത്സരം പോലും ജയിക്കാത്ത ആന്ധ്രപ്രദേശാണ് അപ്രതീക്ഷിത തോൽവി സമ്മാനിച്ച് കേരളത്തെ ഞെട്ടിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ബാറ്റിങ്ങിൽ തകർന്നതോടെ ആകെ നേടാനായത് 112 റൺസ് മാത്രം. 17 പന്തും ആറു വിക്കറ്റും ബാക്കിനിൽക്കെ ആന്ധ്ര അനായാസം വിജയലക്ഷ്യം മറികടക്കുകയായിരുന്നു