കാന്തല്ലൂരിൽ അധികൃതരുടെ അനുവാദമില്ലാതെ ഗ്രാന്റീസ് മരം കടത്തുന്നു

കാന്തല്ലൂരിൽ അധികൃതരുടെ അനുവാദമില്ലാതെ ഗ്രാന്റീസ് മരം കടത്തുന്നു

മറയൂർ : കാന്തല്ലൂരിൽ റവന്യൂ അധികൃതരുടെ അനുവാദമില്ലാതെ ഗ്രാന്റീസ് മരങ്ങൾ കടത്തുന്നു. വേരുകൾ നശിപ്പിക്കാതെ മരങ്ങൾ മുറിക്കുന്നത് തടയാൻ പാസ് നല്കുന്നത് കളക്ടർ തടഞ്ഞിരുന്നു. വേരുകൾ നശിപ്പിച്ച് വീണ്ടും അപേക്ഷ നല്കിയവർക്ക് പാസ് നല്കിയിരുന്നു.

കുളച്ചി വയൽഭാഗത്ത് സ്ഥലവും മരങ്ങളും വില്ലേജ് അധികൃതരെ കാണിച്ച് പാസ് സമ്പാദിച്ചശേഷം പുത്തൂർ തലച്ചോർക്കടവ് ഭാഗത്ത് തോട് പുറമ്പോക്കിൽനിന്നുമാണ് ഇപ്പോൾ അനധികൃതമായി മരങ്ങൾ കടത്തുന്നത്.

അവധിദിനങ്ങൾ നോക്കിയാണ് മരങ്ങൾ കടത്തുന്നത്. നല്കിയ പാസുകൾ റദ്ദാക്കി ചെക്ക് പോസ്റ്റുകളിൽ കത്ത് നല്കിയതായി വില്ലേജ് അധികൃതർ പറയുന്നു അനധികൃതമായി മരം മുറിച്ചുകടത്തിയവർക്കെതിരേ നിയമ നടപടി സ്വീകരിക്കുവാൻ ഒരുങ്ങുകയാണ് കാന്തല്ലൂർ വില്ലേജ് അധികൃതർ.

Leave A Reply
error: Content is protected !!