മഴയും മഞ്ഞും മൂലം മറയൂർ ശർക്കര ഉത്പാദനം കുറഞ്ഞു

മഴയും മഞ്ഞും മൂലം മറയൂർ ശർക്കര ഉത്പാദനം കുറഞ്ഞു

മറയൂർ : കനത്തമഴയും മഞ്ഞുംമൂലം മറയൂർ ശർക്കരയുടെ ഉത്പാദനം പത്തിലൊന്നായി കുറഞ്ഞു. ഉത്പാദനം കുറഞ്ഞിട്ടും മറയൂർ ശർക്കരയുടെ വില വർധിക്കുന്നുമില്ല. കഴിഞ്ഞ ഒരു മാസമായി മറയൂർ, കാന്തല്ലൂർ മേഖല ഉൾപ്പെടുന്ന അഞ്ചുനാട്ടിൽ കനത്ത മഞ്ഞും മഴയും വിടാതെ പെയ്തു കൊണ്ടിരിക്കുന്നു.

ശർക്കര ഉത്പാദനത്തിന് ഉപയോഗിക്കുന്ന ഉണങ്ങിയ കരിമ്പിന്റെ ചണ്ടി (പോറ്) ലഭ്യമല്ലാത്തതിനാലാണ് ഉത്പാദനം നിലയ്ക്കുന്നത്. ചില കർഷകർ ശേഖരിച്ചു വെച്ച ഉണങ്ങിയ ചണ്ടി മഴയത്ത് നനഞ്ഞ് ഉപയോഗ ശൂന്യവുമായി.

Leave A Reply
error: Content is protected !!