ആന വളർത്തു കേന്ദ്രത്തിൽ ആഘോഷമായി ആനപ്പൊങ്കൽ നടത്തി

ആന വളർത്തു കേന്ദ്രത്തിൽ ആഘോഷമായി ആനപ്പൊങ്കൽ നടത്തി

മറയൂർ : ആനമല കടുവാസങ്കേതത്തിൽ ടോപ്പ് സ്ളിപ്പിൽ കോഴിക മുത്തി ആന വളർത്തു കേന്ദ്രത്തിൽ ആനപ്പൊങ്കൽ നടന്നു. ഉദുമ ലൈയിൽനിന്ന് പിടികൂടിയ ചിന്നത്തമ്പി അടക്കം 28 ആനകൾ പങ്കെടുത്തു. മാട്ടുപ്പൊങ്കൽ ദിനത്തിൽ തന്നെയാണ് ആനപ്പൊങ്കൽ ആഘോഷവും നടന്നത്.

ആനകളെ കുളിപ്പിച്ച് അലങ്കാരങ്ങൾ നടത്തി നിരനിരയായി നിർത്തി. ആദിവാസി സ്ത്രീകൾ പരമ്പരാഗത രീതിയിൽ പൊങ്കൽെവച്ച് കരിമ്പ്, വാഴപ്പഴങ്ങൾ എന്നിവയും ചേർത്ത് ആനകൾക്ക് നല്കി. ആനമല കടുവാസങ്കേതം അൻവറുദ്ദിൻ, പ്രശാന്ത്, ജയചന്ദ്രൻ, നവീൻകുമാർ, പുകഴേന്തി എന്നിവരുടെ നേതൃത്വത്തിലാണ് ആനയ്ക്ക് പൊങ്കൽ നല്കിയത്.

Leave A Reply
error: Content is protected !!