കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി

സുൽത്താൻബത്തേരി : കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും വയനാട് മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കണമെന്നാശ്യപ്പെട്ടും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ബത്തേരി സ്വതന്ത്രമൈതാനിയിൽ ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറി കെ.കെ. അബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു.

ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. സി.പി. വർഗീസ്, എൻ.എം. വിജയൻ, അമൽ ജോയ്, എൻ.സി. കൃഷ്ണകുമാർ, ആർ.പി. ശിവദാസ്, എടക്കൽ മോഹനൻ, ഉമ്മർ കുണ്ടാട്ടിൽ, സി.കെ. ബഷീർ തുടങ്ങിയവർ സംസാരിച്ചു.

Leave A Reply
error: Content is protected !!