ജി-7 ഉച്ചകോടി; പ്രധാനമന്ത്രിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ

ജി-7 ഉച്ചകോടി; പ്രധാനമന്ത്രിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ

ജി-7 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിഥിയായി ക്ഷണിച്ച് ബ്രിട്ടൻ. ജൂൺ 11 മുതൽ 14 വരെ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുക്കും. കൊവിഡ്, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും.

ഇന്ത്യയെ ‘ലോകത്തിന്റെ ഫാര്‍മസി’ എന്ന് വിശേഷിപ്പിച്ച ബ്രിട്ടന്‍ കോവിഡ് വാക്‌സിന്‍ നിര്‍മിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ലോകത്തിന് ആവശ്യമായ വാക്‌സിനുകളുടെ അമ്പതുശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്‌. മഹാമാരിക്കാലത്ത് ബ്രിട്ടണും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിച്ചുവെന്നും ബ്രട്ടീഷ് ഹൈകമ്മീഷന്‍ വ്യക്തമാക്കി.

Leave A Reply
error: Content is protected !!